Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NepalDisaster

നേ​പ്പാ​ള്‍ ദു​ര​ന്തം: ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നേ​​​പ്പാ​​​ൾ മി​​​ന്ന​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നു​​​ള്ള ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ നി​​​യോ​​​ഗി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പൊലിസ് ആ​​​സ്ഥാ​​​ന​​​ത്തെ ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ലാ​​​ബോ​​​റ​​​ട്ട​​​റി ഡി​​​എ​​​ൻ​​​എ ഡി​​​വി​​​ഷ​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​നു ച​​​ന്ദ്ര (ഫോ​​​ൺ:9656560865), തൃ​​​ശൂ​​​ർ റീ​​​ജ​​​ണ​​​ൽ ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ലാ​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ലെ എ​​​സ്. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ (ഫോ​​​ൺ:9388137475), എ​​​റ​​​ണാ​​​കു​​​ളം റീ​​​ജ​​​ണ​​​ൽ ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ലാ​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ലെ സ​​​യ​​​ൻ​​​റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ർ പ്രി​​​യ മേ​​​രി ചാ​​​ക്കോ (ഫോ​​​ൺ:9656719301), ക​​​ണ്ണൂ​​​ർ റീ​​​ജ​​​ണ​​​ൽ ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ലാ​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ലെ ഡോ. ​​​എ.കെ.​​​ ഹെ​​​ൽ​​​ന (ഫോ​​​ൺ: 9496463811) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് നി​​​യോ​​​ഗി​​​ച്ച​​​ത്.

മ​​​രി​​​ച്ച​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് അ​​​ത​​​ത് പ്ര​​​ദേ​​​ശ​​​ത്തു​​​ള്ള നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ ബ​​​ന്ധ​​​പ്പെ​​​ട്ട് തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന് ഫോ​​​റ​​​ൻ​​​സി​​​ക് യ​​​ൻ​​​സ് ലാ​​​ബോ​​​റ​​​ട്ട​​​റി ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​ദീ​​​പ് സ​​​ജി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

National

നേ​​​​​പ്പാ​​​​​ൾ ദു​​​​​ര​​​​​ന്തം: ത​രൂ​രി​ന്‍റെ വാ​ക്കി​ൽ വി​മ​ർ​ശ​ന​പ്ര​ള​യം

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: നേ​​​​​പ്പാ​​​​​ൾ ദു​​​​​ര​​​​​ന്ത​​​​​ത്തെ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കാ​​​​​ൻ ഡ്രാ​​​​​മ​​​​​യെ​​​​​ന്ന വാ​​​​​ക്ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​തി​​​​​നെ​​​​​തി​​​​​രേ ശ​​​​​ശി ത​​​​​രൂ​​​​​ർ എം​​​​​പി​​​​​ക്കെ​​​​​തി​​​​​രേ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ൽ രൂ​​​​​ക്ഷ​​​​​വി​​​​​മ​​​​​ർ​​​​​ശ​​​​​നം. ഇം​​​​​ഗ്ലീ​​​​​ഷി​​​​​ൽ വ​​​​​ലി​​​​​യ പ​​​​​ദ​​​​​സ​​​​​മ്പ​​​​​ത്തു​​​​​ള്ള ത​​​​​രൂ​​​​​ർ ദു​​​​​ര​​​​​ന്ത​​​​​ത്തെ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കാ​​​​​ൻ ഡ്രാ​​​​​മ​​​​​യെ​​​​​ന്ന വാ​​​​​ക്ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​തെ​​​​​ന്തി​​​​​നെ​​​​​ന്നാ​​​​​ണു വി​​​​​മ​​​​​ർ​​​​​ശ​​​​​നം. നി​​​​​ര​​​​​വ​​​​​ധി പേ​​​​​രാ​​​​​ണ് ത​​​​​രൂ​​​​​രി​​​​​നെ​​​​​തി​​​​​രേ രം​​​​​ഗ​​​​​ത്തെ​​​​​ത്തി​​​​​യ​​​​​ത്. എ​​​​​ക്സ് പോ​​​​​സ്റ്റി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ത​​​​​രൂ​​​​​ർ നേ​​​​​പ്പാ​​​​​ൾ ദു​​​​​ര​​​​​ന്തം സം​​​​​ബ​​​​​ന്ധി​​​​​ച്ച ആ​​​​​ശ​​​​​ങ്ക പ​​​​​ങ്കു​​​​​വ​​​​​ച്ച​​​​​ത്.

കാ​​​​​ഠ്മ​​​​​ണ്ഡു​​​​​വി​​​​​ലേ​​​​​ക്ക് എ​​​​​ത്തു​​​​​മ്പോ​​​​​ൾ അ​​​​​വി​​​​​ടെ ന​​​​​ട​​​​​ന്ന ദു​​​​​ര​​​​​ന്ത​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​റി​​​​​ഞ്ഞി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്ന് ത​​​​​രൂ​​​​​ർ പ​​​​​റ​​​​​ഞ്ഞു. ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ അ​​​​​നു​​​​​ശോ​​​​​ച​​​​​നം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ അ​​​​​ദ്ദേ​​​​​ഹം, നേ​​​​​പ്പാ​​​​​ളി​​​​​ന് ഇ​​​​​ന്ത്യ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ദു​​​​​രി​​​​​താ​​​​​ശ്വാ​​​​​സ സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ളെ പി​​​​​ന്തു​​​​​ണ​​​യ്​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. കാ​​​​​ഠ്മ​​​​​ണ്ഡു​​​​​വി​​​​​ലേ​​​​​ക്ക് വി​​​​​മാ​​​​​നം ക​​​​​യ​​​​​റു​​​​​മ്പോ​​​​​ൾ മ​​​​​ല​​​​​നി​​​​​ര​​​​​ക​​​​​ളി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ ദു​​​​​ര​​​​​ന്ത​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചും നാ​​​​​ശ​​​​​ന​​​​​ഷ്ട​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചും അ​​​​​റി​​​​​ഞ്ഞി​​​​​രു​​​​​ന്നി​​​​​ല്ല.

ഇ​​​​​വി​​​​​ടെ എ​​​​​ത്തി​​​​​യ ശേ​​​​​ഷ​​​​​മാ​​​​​ണ് വ​​​​​ലി​​​​​യ ജീ​​​​​വ​​​​​ഹാ​​​​​നി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചും ര​​​​​ണ്ടാ​​​​​യി​​​​​ര​​​​​ത്തോ​​​​​ളം ആ​​​​​ളു​​​​​ക​​​​​ളെ കാ​​​​​ണാ​​​​​താ​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന വി​​​​​വ​​​​​ര​​​​​വും അ​​​​​റി​​​​​യു​​​​​ന്ന​​​​​ത്- അ​​​​​ദ്ദേ​​​​​ഹം എ​​​​​ക്സി​​​​​ൽ കു​​​​​റി​​​​​ച്ചു. വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക​​​​​ത്തി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​ത് 19 പാ​​​​​ല​​​​​ങ്ങ​​​​​ളെ​​​​​ങ്കി​​​​​ലും ത​​​​​ക​​​​​ർ​​​​​ന്നു, ബെ​​​​​ത്രാ​​​​​വ​​​​​തി-​​​​​ര​​​​​സു​​​​​വ​​​​​ഗാ​​​​​ധി ഹൈ​​​​​വേ​​​​​യു​​​​​ടെ 40 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ഒ​​​​​ലി​​​​​ച്ചു​​​​​പോ​​​​​യി, എ​​​​​ട്ട് ജ​​​​​ല​​​​​വൈ​​​​​ദ്യു​​​​​ത പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്ക് കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചു -ത​​​​​രൂ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

Viral

ദു​ര​ന്ത​ച്ചു​ഴി​യി​ൽ പ്ര​ത്യാ​ശ​യാ​യി നേ​പ്പാ​ൾ സൈ​ന്യം: മേ​ൽ​ക്കൂ​ര​യി​ൽ കു​ടു​ങ്ങി​യ യു​വാ​വി​ന് അ​തി​സാ​ഹ​സി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

നേ​പ്പാ​ളി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ച് ആ​ർ​ത്ത​ല​ച്ചെ​ത്തി​യ പ്ര​ള​യ​ത്തി​നി​ട​യി​ൽ, ജീ​വ​ൻ പ​ണ​യം വെ​ച്ച് നേ​പ്പാ​ൾ സൈ​ന്യം ന​ട​ത്തി​യ അ​തി​സാ​ഹ​സി​ക​മാ​യ ഒ​രു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ലോ​ക​ശ്ര​ദ്ധ നേ​ടു​ന്നു.

ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന പ്ര​ള​യ​ജ​ല​ത്താ​ൽ പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ടു​പോ​യ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് സാ​ഹ​സി​ക​മാ​യി എ​യ​ർ​ലി​ഫ്റ്റ് ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ലാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

നാ​ലു​പാ​ടും അ​ണ​പൊ​ട്ടി​യൊ​ഴു​കു​ന്ന വെ​ള്ള​ത്തി​നും പ്ര​ള​യ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കും ന​ടു​വി​ൽ ര​ക്ഷ​യ്ക്കാ​യി താ​ൻ ധ​രി​ച്ചി​രു​ന്ന ടീ-​ഷ​ർ​ട്ട് ഉ​യ​ർ​ത്തി​ക്കാ​ട്ടി സ​ഹാ​യ അ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഈ ​യു​വാ​വ്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ശ​ക്ത​മാ​യ ജ​ല​പ്ര​വാ​ഹ​വും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യെ​ങ്കി​ലും, കൃ​ത്യ​സ​മ​യ​ത്ത് ആ​കാ​ശ​മാ​ർ​ഗം എ​ത്തി​യ നേ​പ്പാ​ൾ ആ​ർ​മി​യു​ടെ ര​ക്ഷാ​സം​ഘം ഇ​യാ​ളെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്‌​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​സ​ന്ധി​ക​ൾ എ​വി​ടെ​യു​ണ്ടോ അ​വി​ടെ നേ​പ്പാ​ൾ സൈ​ന്യ​മു​ണ്ടാ​കു​മെ​ന്നും എ​ല്ലാ​വ​രും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഓ​ർ​മ്മി​പ്പി​ച്ചു​കൊ​ണ്ടാ​ണ് സൈ​ന്യം ഈ ​ദൃ​ശ്യ​ങ്ങ​ൾ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

മ​ധ്യ നേ​പ്പാ​ളി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​ള​യം വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് വി​ത​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് ഭോ​ട്ടെ കോ​ശി ന​ദി​യി​ൽ രാ​വി​ലെ​യോ​ടെ പെ​ട്ടെ​ന്നു​ണ്ടാ​യ ജ​ല​നി​ര​പ്പ് ഉ​യ​ർ​ച്ച തീ​ര​ദേ​ശ മേ​ഖ​ല​ക​ളെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും ത​ക​ർ​ത്തെ​റി​ഞ്ഞു.

വ​ൻ​തോ​തി​ലു​ള്ള കൃ​ഷി​നാ​ശ​ത്തി​നും ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ​ക്കും പു​റ​മെ നി​ര​വ​ധി ആ​ളു​ക​ളെ കാ​ണാ​താ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ര​സു​വ മേ​ഖ​ല​യി​ലാ​ണ് ദു​ര​ന്തം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഘാ​തം സൃ​ഷ്ടി​ച്ച​ത്. ഇ​വി​ടെ നൂ​റി​ല​ധി​കം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ നാ​നൂ​റോ​ളം പേ​രെ കാ​ണാ​താ​യ​താ​യാ​ണ് വി​വ​രം.

പ്ര​ള​യ​ത്തി​ൽ റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ത​ക​ർ​ന്ന​തോ​ടെ അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ വാ​ർ​ത്താ​വി​നി​മ​യ-​വൈ​ദ്യു​തി ബ​ന്ധ​ങ്ങ​ളും പൂ​ർ​ണ​മാ​യും വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. ക​ര​മാ​ർ​ഗ​മു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ട​തോ​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഏ​കോ​പി​ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ​തോ​തി​ലു​ള്ള തി​ര​ച്ചി​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. വ​രും മ​ണി​ക്കൂ​റു​ക​ളി​ലും പ്ര​ള​യ​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ വ​സി​ക്കു​ന്ന​വ​ർ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്നും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Corehub Up